Saturday, January 31, 2015

എന്റെ പ്രിയ പുസ്തകങ്ങള്‍


ഗള്ളിവേഴ്‌സ് ട്രാവല്‍സ്ജോനാഥന്‍ സ്വിഫ്റ്റ്


കാല്‍പ്പനികതയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഒരു സാഹസിക സഞ്ചാരിയുടെ മനോവിചാരങ്ങളിലൂടെ പറഞ്ഞിരിക്കുകയാണ് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് തന്റെ ഗള്ളിവേഴ്‌സ് ട്രാവല്‍സ് എന്ന നോവലിലൂടെ. ഇംഗ്ലീഷുകാരനായ ലെനുവല്‍ ഗള്ളിവറുടെ സാഹസിക യാത്രകളുടേയും പലപ്പോഴായി അദ്ദേഹം എത്തിപ്പെടുന്ന വിചിത്രങ്ങളായ ദ്വീപുകളുടേയും കഥ പറയുന്ന ഈ നോവല്‍, സത്യവും മിഥ്യയും തമ്മിലുള്ള അവസ്ഥാവിശേഷത്തില്‍ വായനക്കാരനെ കൊണ്ടുചെല്ലുന്നു.

Friday, January 30, 2015

അക്ഷരോല്‍സവത്തിന്റെ പുതുവസന്തം...


               തിരുനക്കരയിലെ കുളിര്‍ക്കാറ്റില്‍ ആടിയുലയുന്ന ഓരോ ഇലയ്ക്കും പറയാനുണ്ടാകും പുതുവസന്തമേകുന്ന അക്ഷരങ്ങളെക്കുറിച്ച്...
എഴുത്തിന്റെയും വായനയുടെയും ലോകത്തിലൂടെ അക്ഷരനഗരി പിന്നിട്ട വഴികളെക്കുറിച്ച്...കേരളത്തില്‍ കോട്ടയത്തിന്റെ വായനാപാരമ്പര്യം അടയാളപ്പെടുത്തുന്ന ദര്‍ശനയുടെ അന്താരാഷ്ട്ര പുസ്തകമേളയെക്കുറിച്ച്...
             അക്ഷരത്തിന്റെ വസന്തകാലം പത്തു സുവര്‍ണദിനങ്ങളിലൂടെ വീണ്ടും കോട്ടയത്തിന്റെ പഠിപ്പുരയിലേക്ക് വിരുന്നെത്തുന്നു. ഇലക്ട്രോണിക് -ന്യൂമീഡിയകലുടെ അരങ്ങേറ്റം പുസ്തകങ്ങളുടെ അന്തകരാകാന്‍ ശ്രമിക്കുന്നു എന്ന വാദം പാടെ ഉടച്ചുവാര്‍ത്തുകൊണ്ടാണ് ഓരോ പുസ്തകമേളയും കൊടുമുടി കയറുന്നത്.