വായനയ്ക്ക് മരണമില്ലെന്നാരോ പറഞ്ഞത് സത്യമാണ് അച്ചടിലിപികളില്‍ നിന്നും കടലാസ് താളുകളിലേക്ക് അത് കാലത്തോടെപ്പം നീങ്ങി ഇന്നത് സാങ്കേതിക വിദ്യയുടെ ഇ-ബുക്കില്‍ വരെ എത്തിനില്‍ക്കുന്നു. നാളെ അത് പുതിയലോകത്തിന്റേ പുതിയ തലങ്ങളിലേക്ക്. കൈക്കുമ്പിളില്‍ ശാസ്ത്രം ഒതുങ്ങുമ്പോള്‍ വിരല്‍ത്തുമ്പില്‍ വായന എത്തിയിരിക്കുന്നു. എന്തും വായിക്കാം! എങ്ങനെയും വായിക്കാം! എവിടെ വെച്ചും വായിക്കാം!
വായന വളരുന്നു, സാഹിത്യമോ? പ്രസാദകരുടെ അതിപ്രസരണവും പുസ്തക ചന്തയുടെ കോലാഹലവും വായനയുടെ ഗതിയെ നിര്‍ണയിക്കുമ്പോള്‍ അത് സാഹിത്യത്തിന്റെ വളര്‍ച്ചക്ക് തണലാകുന്നുണ്ടോ എന്നത് ആലേചിക്കേണ്ടതുണ്ട്.
ഇന്നിത് ചെറിയൊരുകൂട്ടം ആളുകളിലേക്ക് മാത്രം ഒതുങ്ങി പോകുന്നു. 'ആരാച്ചാര്‍' ഇല്ലെങ്കില്‍ കെ. അര്‍. മീരയേയും 'മനുഷ്യന് ഒരു ആമുഖം' ഇല്ലായിരുന്നെങ്കില്‍ സുഭാഷ് ചന്ദ്രനേയും ആര് വായിക്കുമായിരുന്നു??? ഇന്നും നാലുകെട്ടില്‍ നിന്നിറങ്ങിവന്ന് മഞ്ഞില്‍ തണുപ്പ് സമ്മാനിച്ച എം. ടി.യും കയറിന്‍ ഏണ്ിപ്പടികള്‍ കയറിയ തകഴിയിലും ഭാഷാമതിലുകള്‍ തകര്‍ത്ത ബഷിറിലും ചുരുങ്ങി നില്‍ക്കുന്നതാണ് നമ്മുടെ വായനാശീലം. നവസാഹിത്യകുലപതികളുടെ സ്ഥാനമപ്പോള്‍ എവിടെയാണ്
എഴുത്തുകാര്‍ നിമിഷം തോറും പിറന്നുവീഴുന്നു. രണ്ടുവരി എഴുതിയാല്‍ ആരും സാഹിത്യകാരാകും. ഇന്ന കടലാസ്സില്‍ നിന്നും മാറി ബ്ലോഗിലും ട്വിറ്ററിലും എഴുത്ത് വ്യാപിച്ചിരിക്കുന്നു. അവരെല്ലാം എഴുത്തുകാര്‍, ജീവിതാഖ്യാനത്തെ പുനരാഖ്യാനം ചെയ്യുന്നതാണ് സാഹിത്യം എന്നതവരില്‍ എത്രപേര്‍ തിരിച്ചറയുന്നു. നിമഷകവികളും കഥാകാരന്‍മാരും കരിയിലക്കന്നുപോലെ ഒരുപാടെഴുതുന്നു. ജീവ-ഭാവലാളിത്യത്തെ വരച്ചുവക്കുന്നു. പക്ഷെ ഒരുകാറ്റില്‍ അത് ചിന്നിച്ചിതറി പോകുന്നു ശേഷം ശൂന്യത മാത്രം. സര്‍ഗ്ഗാത്മകത അനഭവത്തില്‍ നിന്നാണ് ഉടലെടുക്കുന്നത്. അതെങ്ങനെ ഉള്ളില്‍ നിന്നും പുറത്തെടുക്കണമെന്നോ, എങ്ങനെയെഴുതണമെന്നോ, എന്തെഴുതണമെന്നോ ഉള്ള അറിവില്ലായ്മ ആണ് സാഹിത്യത്തെ വെറും എഴുത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നത്.
കാറ്റിലാളുന്ന ചിരാതിന്‍ വെളിച്ചംപോല്‍ പ്രതീക്ഷകള്‍ കെട്ടടങ്ങിയെന്നാല്ല, ചില വേറിട്ട ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ട്. കെ. അര്‍. മീര, സുഭാഷ് ചന്ദ്രന്‍, അക്ബര്‍ കക്കട്ടില്‍, ഉണ്ണി ആര്‍, സന്തോഷ് ഏച്ചിക്കാനം അടങ്ങുന്ന പുതുതലമുറനമുക്കുണ്ട്. നുറ്റാണ്ടുകള്‍ പഴക്കമുള്ള മലയാള സാഹിത്യരചനെയെ സംബന്ധിച്ച പരമ്പരാഗത ധാരണകള്‍ക്കപ്പുറം പോകാന്‍ ദിശാബോധമുള്ളവര്‍... ചിന്തയുടെ പിന്നോക്കാവസ്ഥയില്‍ നിന്നും നവപാത തെളിയിക്കുന്നവര്‍... താനടങ്ങുന്ന ജീവിവര്‍ഗ്ഗത്തിന്റെ വൈകാരികവും അനുഭവപരവുമായ പച്ചയായ ജീവിതത്തെ തൊട്ടറിഞ്ഞവര്‍.... അവരിലാണ് നമ്മുടെ നാളെകള്‍!
വസന്തം വിടരേണ്ട പൂവിതളിനെ പറിച്ചെടുത്ത് കൈവിരലാല്‍ ഞെരച്ചില്ലാതാക്കുന്നത് പോലൊരു സാമൂഹികാന്തരീക്ഷം നമുക്കിന്നുണ്ട്. ജാതിയെ, മതത്തെ, രാഷ്ട്രീയത്തെ പേടിക്കേണ്ടി വരുന്ന, വാക്കിന് വിലങ്ങ് വീഴുന്നൊരു അവസ്ഥ. തന്നിലെ എഴുത്തുകാരന് മരണം പ്രഖ്യാപിച്ചുകൊണ്ട് വാക്കുകളുടെ അതിരില്ലാ ലോകത്ത് നിന്നും തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ വിട വാങ്ങിയത് നമ്മള്‍ കണ്ടതാണ്. ഹേതുവോ, മാതൊരുഭാഗന്‍ എന്ന നോവലും. വാക്കുകളുടെ ശക്തികൊണ്ടുമാത്രം ഉയര്‍ന്നു നില്‍ക്കുന്നൊരു എഴത്തുകാരന്റെ മുമ്പില്‍ മതവും ജാതിയും ഒരായിരം ദംഷ്ട്രകളുമായി ആഞ്ഞടിക്കുമ്പോള്‍ സ്വയം കീഴടങ്ങിപ്പോകുന്നതില്‍ തെറ്റ് പറയാനാകില്ല.ഇതിനു മുന്‍പ് നീലപദ്മനാഭനും ധനുഷ്‌കോടി രാമസ്വാമിക്കും ജയമോഹന്‍ തുടങ്ങി പല എഴുത്തുകാര്‍ക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്.ഒരു മുരുകന്‍ സ്വയംഭുവാകുമ്പോള്‍ എഴുത്തിന്റെ ശക്തിയല്‍ തടസ്സങ്ങളെ അതിജീവിച്ചവര്‍ക്കു മാത്രമേ ചരിത്രലിപികളില്‍ ഇടംനേടാനായിട്ടുള്ള്ു എന്നത് ചരിത്രം.
ആത്മവിശ്വാസത്താല്‍ പ്രതിസനധികളെ നെരിടുമ്പോള്‍ സാഹിത്യചരിത്രം നിങ്ങ്‌ളെയും ഓര്‍ക്കും. ഹൃദയത്തില്‍ മാറ്റൊലി കൊള്ളട്ടെ ഈ ഈരടികള്‍
'കവിയാകാനെന്തുചെയ്യണം
കവിയാകണമെന്നാഗ്രഹിക്കാതിരിക്കണം...' ് ്
Lijin K. Eappen

No comments:
Post a Comment