Thursday, February 5, 2015
Wednesday, February 4, 2015
പെരുമാള്‍ മുരുകന്‍ ഓര്‍മിപ്പിക്കുന്നത്... perumal murugan
![]() |
| പെരുമാള്‍ മുരുകന്‍ |
അനുവദനീയമായവ മാത്രം എഴുതുക എന്നതിലേക്ക് നമ്മുടെ സാഹിത്യരചനാ സ്വാതന്ത്ര്യം ചുരുങ്ങിയോ എന്ന ചോദ്യം ആശങ്കാജനകമാണ്. തൂലികയ്ക്കുമുകളില്‍ കുടുക്കിട്ട് അതിന്റെ ഒരറ്റം പിടിച്ചുവലിക്കുന്ന രാഷ്ട്രീയ-ജാതി-സാമൂഹ്യ സംഘടനകള്‍ എഴുത്തിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?
2015 ജനുവരി 13 ഇന്ത്യന്‍ സാഹിത്യചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ്. 'മാതൊരുഭാഗന്‍' എന്ന കൃതിയുടെ കര്‍ത്താവായ പെരുമാള്‍ മുരുകന്‍ എന്ന തമിഴ് എഴുത്തുകാരന്‍, ജാതി-രാഷ്ട്രീയ സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തന്റെ എഴുത്ത് അവസാനിപ്പിക്കുകയാണ് എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദിനമാണത്.
പുസ്തകങ്ങളുടെ ഫാസ്റ്റ്ട്രാക്ക്.... an interview with darsana culture centre directer, fr thomas puthussery
ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ചുക്കാന്‍പിടിക്കുന്നത് അതിന്റെ സാരഥിയായ ദര്‍ശന സാംസ്‌കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ ആണ്. പുസ്തകോത്സവത്തെ ഒരു സാംസ്‌കാരിക സാഹിത്യ ജനകീയമേളയാക്കിമാറ്റുന്നതിന് സമര്‍ത്ഥമായ നേതൃത്വം നല്കുന്ന ഫാ. തോമസ് പുതുശേരിയുമായി നടത്തിയ അഭിമുഖം.
1. ദര്‍ശനയുടെ സാരഥി എന്ന നിലയില്‍ പുസ്തകമേളയെക്കുറിച്ച്.
എന്റെ ഏഴാമത്തെ പുസ്തകമേളയാണിത്. അക്ഷരനഗരിയെന്ന ഖ്യാതി കോട്ടയത്തിനുണ്ട്. ആ പേരിനെ മുമ്പന്നോട്ടുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകമേള പ്രവര്‍ത്തിക്കുന്നത്.
തിരുനക്കര: ഗാന്ധിജിയുടെ കാല്പാദങ്ങള്‍ പതിഞ്ഞ മണ്ണ്... in presence of AHIMSA
![]() |
| ആധുനിക കോട്ടയത്തിന്റെ ശില്‍പിയായ തിരുവിതാംകൂര്‍ ദിവാന്‍ ടി. രാമറാമു |
Sunday, February 1, 2015
പൗലോ കൊയ്‌ലോ - അഡല്‍റ്ററി, പൂര്‍ണതയുടെ - മറ്റൊരു വശം
മുപ്പതുകളിലെത്തിയ തന്റെ വിരസജീവിതത്തില്‍ നിന്നും രക്ഷനേടാന്‍ ഭുതകാലത്തിന്റെ ഏടുകളിലേക്കു തിരിച്ചു പോകുന്ന 'ലിന്‍ഡ' എന്ന മാധ്യമപ്രവര്‍ത്തകയുടെ കഥയാണ് പൗലോ കൊയ്‌ലോ അഡല്‍റ്ററിയിലൂടെ പറയുന്നത്. യാഥാര്‍ത്ഥ്യബോധത്തില്‍നിന്നു വ്യതിചലിക്കാതെത്തന്നെ തന്റെ ഭാവനാ സമ്പുഷ്ടമായ സാഹിത്യം കൊണ്ട് ഒരു പുതിയ കഥ വരച്ചുചേര്‍ക്കുകയാണ് പൗലോ അഡല്‍റ്ററിയിലൂടെ.
ലിന്‍ഡ തേടിപ്പോകുന്നത് ഭുതകാലത്തിലെ തന്റെ സ്‌നേഹത്തിലേക്കാണ്. പൂര്‍വ്വകാമുകനും രാഷ്ട്രീയക്കാരനുമായ വ്യക്തിയെ കണ്ടുമുട്ടുന്നതോടെ ലിന്‍ഡയിലെ അമ്മയും സ്ത്രീയും മറ്റൊരാളായി മാറുകയാണ്. വിവാഹേതരബന്ധമെങ്കില്‍ക്കൂടി,അവരുടെ പ്രണയം മറ്റൊരുതലത്തില്‍നിന്നു വിവരിക്കുകയാണ് അഡല്‍റ്ററി.

വര്‍മ്മയോടൊത്ത്...
നവമാധ്യമങ്ങളുടെ കടന്നുകയറ്റം ഇത്തരത്തിലുള്ള പുസ്തകമേളയുടെ പ്രധാന്യം കുറയ്ക്കുന്നുണ്ടോ?
പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോഴും പുസ്തകമേളകളുടെ പ്രാധാന്യം കുറയുന്നില്ല. എങ്കിലും പുസ്തകം ഒരു അലങ്കാര വസ്തുവായി കുറേയാളുകള്‍ കാണുന്നുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനാല്‍ അത്തരത്തിലുള്ള വായനയ്ക്കാണ് ആളുകള്‍ പ്രാധാന്യം നല്‍കുന്നത്.കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പുസ്തകമേളകള്‍ക്കും മാറ്റം സംഭവിക്കും.

Subscribe to:
Posts (Atom)