Saturday, January 31, 2015

എന്റെ പ്രിയ പുസ്തകങ്ങള്‍


ഗള്ളിവേഴ്‌സ് ട്രാവല്‍സ്ജോനാഥന്‍ സ്വിഫ്റ്റ്


കാല്‍പ്പനികതയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം ഒരു സാഹസിക സഞ്ചാരിയുടെ മനോവിചാരങ്ങളിലൂടെ പറഞ്ഞിരിക്കുകയാണ് വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോനാഥന്‍ സ്വിഫ്റ്റ് തന്റെ ഗള്ളിവേഴ്‌സ് ട്രാവല്‍സ് എന്ന നോവലിലൂടെ. ഇംഗ്ലീഷുകാരനായ ലെനുവല്‍ ഗള്ളിവറുടെ സാഹസിക യാത്രകളുടേയും പലപ്പോഴായി അദ്ദേഹം എത്തിപ്പെടുന്ന വിചിത്രങ്ങളായ ദ്വീപുകളുടേയും കഥ പറയുന്ന ഈ നോവല്‍, സത്യവും മിഥ്യയും തമ്മിലുള്ള അവസ്ഥാവിശേഷത്തില്‍ വായനക്കാരനെ കൊണ്ടുചെല്ലുന്നു.

കുള്ളന്‍മ്മാരുടെ നാടായ ലില്ലിപ്പുട്ട്, ഭീമാകാരന്മാരുടെ ബ്രോബ്ഡിംഗ്നാഗ്, പറക്കുംദ്വീപായ ലാപ്പുട്ട, ആത്മാക്കളുടെ നാടായ ഗ്ലബഡുഡ്രിബ്, കുതിരകളുടെ നാടായ ലഗ്‌നാഗ്... അങ്ങനെ തന്റെ കടല്‍യാത്രകളില്‍ ഗള്ളിവര്‍ എത്തിപ്പെട്ട സ്ഥലങ്ങള്‍ ഏരെയുണ്ട്. ഓരോ തവണയും ഭാഗ്യംകൊണ്ടുമാത്രമ തിരികെ നാട്ടിലെത്തുന്ന ഗള്ളിവറുടെ യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കഥയെ മുമ്പോട്ടുനയിക്കുന്നത്. സാങ്കല്പികതയെ കയ്യടക്കത്തോടെ എഴുതി അവതരിപ്പിച്ച എഴുത്തുകാരന്റെ ഉദ്യമം ശ്രമകരമെങ്കിലും പ്രശംസിക്കാതെ തരമില്ല. വായനയുടെ ഒരു ഘട്ടത്തില്‍പോലും സാങ്കല്പികതയുടെ മൂടുപടം വായനക്കാരന്റെ മുമ്പില്‍ അഴിഞ്ഞുവീഴുന്നില്ല എന്നതാണ് ഈ നോവലിനെ മികവുറ്റതാക്കുന്നത്.

യാത്ര ചെയ്യാനുള്ള മനുഷ്യന്റെ എക്കാലത്തെയും തീവ്രമായ ആഗ്രഹത്തെയാണ് 'ഗള്ളിവേഴ്‌സ് ട്രാവല്‍സ്' വായനക്കാര്‍ക്കുമുമ്പില്‍ തുറന്നിടുന്നത്.
ലിജ വര്‍ഗീസ്‌.




No comments:

Post a Comment