തിരുനക്കരയിലെ കുളിര്‍ക്കാറ്റില്‍ ആടിയുലയുന്ന ഓരോ ഇലയ്ക്കും പറയാനുണ്ടാകും പുതുവസന്തമേകുന്ന അക്ഷരങ്ങളെക്കുറിച്ച്...
എഴുത്തിന്റെയും വായനയുടെയും ലോകത്തിലൂടെ അക്ഷരനഗരി പിന്നിട്ട വഴികളെക്കുറിച്ച്...കേരളത്തില്‍ കോട്ടയത്തിന്റെ വായനാപാരമ്പര്യം അടയാളപ്പെടുത്തുന്ന ദര്‍ശനയുടെ അന്താരാഷ്ട്ര പുസ്തകമേളയെക്കുറിച്ച്...
അക്ഷരത്തിന്റെ വസന്തകാലം പത്തു സുവര്‍ണദിനങ്ങളിലൂടെ വീണ്ടും കോട്ടയത്തിന്റെ പഠിപ്പുരയിലേക്ക് വിരുന്നെത്തുന്നു. ഇലക്ട്രോണിക് -ന്യൂമീഡിയകലുടെ അരങ്ങേറ്റം പുസ്തകങ്ങളുടെ അന്തകരാകാന്‍ ശ്രമിക്കുന്നു എന്ന വാദം പാടെ ഉടച്ചുവാര്‍ത്തുകൊണ്ടാണ് ഓരോ പുസ്തകമേളയും കൊടുമുടി കയറുന്നത്.
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കും നിയമങ്ങള്‍ക്കുമനുസൃതമായി പുസ്തക പ്രസാദനത്തിലും എഴുത്തിലും വായനയിലും ചില വ്യതിയാനങ്ങള്‍ വന്നെങ്കിലും പുസ്തകങ്ങളുടെ ജീവന്‍ കൈവരാന്‍ ഒരു സംവിധാനത്തിനും സാധിച്ചിട്ടില്ല എന്നുള്ളത് വായമയുടെ മഹത്വത്തെക്കുറിക്കുന്നു. ഓരോരുത്തരുടേയും അഭിരുചികള്‍ക്കനുസരിച്ച് പുസ്തകങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതിലൂടെ വായനാലോകത്തിന് ഒരു നവീനോന്മേ്ഷമാണ് ലഭിച്ചിരിക്കുന്നത് . കൂടാതെ,ഗ്രാമീണതുടെ വായനാസ്വപ്നങ്ങള്‍ക്ക് ചിറകുവെച്ചിരി്ക്കുന്ന വായശാലകളുടെ അതിജീവനവും പ്രശംസനീയര്‍ഹമാണ്. വായന സങ്കീര്‍ണമായ ഒരു ഉപാതിയുമാണ്. വായനയുടെ ഓരോപടവുകളും പിന്നിടുമ്പോഴും അറിവിന്റെ തീര്‍ത്ഥയാത്രയിലേയ്ക്ക് കൂടുതല്‍ അടുക്കുകയാണ് ഒരോ വ്യക്തിയും.
കോട്ടയത്തിന്റെ സാംസ്‌ക്കാരികപ്പെരുമയ്ക്ക് ചന്ദനം ചാര്‍ത്തുന്ന ദര്‍ശനാ അന്താരാഷ്ട്ര പുസ്തകമേള തികച്ചും വ്യത്യസ്തമായ അറിവിന്റെ വാതായനങ്ങളാണ് നമുക്കുമുമ്പില്‍ തുറക്കുന്നത്.
Chitra C Nair
No comments:
Post a Comment