![]() |
| ആധുനിക കോട്ടയത്തിന്റെ ശില്‍പിയായ തിരുവിതാംകൂര്‍ ദിവാന്‍ ടി. രാമറാമു |
1925ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ വൈക്കത്തേക്കുള്ള സത്യാഗ്രഹജാഥ ആരംഭിക്കുന്നത് ഇവിടെനിന്നാണ്. പൗരസമത്വവാദം, തിരുവാര്‍പ്പ് സത്യാഗ്രഹം എന്നിങ്ങനെ നിരവധി സമരപോരാട്ടങ്ങള്‍ക്കും തിരുനക്കര സാക്ഷ്യം വഹിച്ചു.
1927ലാണ് പ്രസംഗവേദിയോടുകൂടിയ മൈതാനം ഇവിടെ നിര്‍മിക്കപ്പെടുന്നത്. 1965ല്‍ മന്നത്തു പത്മനാഭന്‍ കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതും ഇതേ വേദിയില്‍വച്ചാണ്. അനേകായിരം ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ തിരുനക്കരമൈതാനം 31-ാം ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്കായി വഴിതുറക്കുകയാണ്.
ഗോകുല്‍ മുരളി

No comments:
Post a Comment